കണ്ണൂർ : എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച ഹർ ഘർ തിരംഗയുടെ ഭാഗമായി ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആർച്ച് ബിഷപ്പ് മാർ ജോർജ് പാംപ്ലാനിയെ സന്ദർശിച്ചു.ദേശീയ പതാക കൈമാറി. ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, മോൺസിഞ്ഞോർ ആന്റണി മുതുകുന്നേൽ , പാസ്റ്ററൽ കോർഡിനേറ്റർ ഡോ. ഫിലിപ്പ് കവിയിൽ, പ്രൊക്യുറേറ്റർ ഡോ.ജോസഫ് കക്കരമറ്റത്തിൽ, ഫാ. ബെന്നി നിരപ്പേൽ തുടങ്ങിയവർ ചേർന്ന് ദേശീയ പതാക ഏറ്റുവാങ്ങി. ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ് ചടങ്ങിൽ പങ്കെടുത്തു.