//
4 മിനിറ്റ് വായിച്ചു

കാട്ടാന ശല്യം;ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച്

പേരാവൂർ : പേരാവൂർ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിനെതിരെ ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഇരിട്ടി കല്ലുമുട്ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഇരിട്ടി മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറിമാരായ എം.ആർ. സുരേഷ്, ബിജു ഏളക്കുഴി, സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. പേരാവൂർ മണ്ഡലം പ്രസിഡണ്ട് ജ്യോതി പ്രകാശ് സ്വാഗതവും പ്രിജേഷ് അളോറ നന്ദിയും പറഞ്ഞു.കൂട്ട ജയപ്രകാശ്, സജേഷ്.കെ,ഇ.എസ്. ബിജു, കെ.ശിവശങ്കരൻ ,ജോസ് എ.വൺ, സന്തോഷ് .പി.ജി, അജേഷ് നടുവനാട്, ഷൈൻ വിളക്കോട്, ഗിരീഷ് ചപ്ലി, മിനി ഷൈജു ,രാമദാസ് എടക്കാനം, പി.കൃഷ്ണൻ, സി ബാബു എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version