//
4 മിനിറ്റ് വായിച്ചു

കെ.എസ്.ആർ.ടി.സി ബി.എം.എസ് യൂണിയൻ ജനറൽ സെക്രട്ടറിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവ്‌ അനുഭവിക്കുന്ന ഒന്നാം പ്രതി കെ.എസ്.ആർ.ടി.സി ബി.എം.എസ് യൂണിയൻ ജനറൽ സെക്രട്ടറിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. കെ.എൽ. രാജേഷിനെയാണ് പിരിച്ചു വിട്ടുകൊണ്ട് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത്. കൊലപാതക കേസിൽ രാജേഷിനെ നെയ്യാറ്റിൻകര കോടതി ശിക്ഷിച്ചിരുന്നു.
ആനാവൂർ നാരായൺ നായർ കൊലപാതക്കേസിലെ ഒന്നാം പ്രതിയാണ് രാജേഷ്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഇൻസ്പെക്ടറായിരുന്നു രാജേഷ്. കൊലപാതകം നടത്തിയെന്ന്‌ കോടതി കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്​ സർവീസിൽ നിന്ന് പുറത്താക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!