/
10 മിനിറ്റ് വായിച്ചു

സമരവുമായി മുന്നോട്ട് പോകുമെന്ന് ബിഎംഎസ്; നാളെ 6 മണി മുതൽ പണിമുടക്ക്

ഇന്ന് അർധരാത്രി മുതൽ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചുവെങ്കിലും ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് നിലവിൽ മാറ്റമില്ല. സംസ്ഥാന സർക്കാർ ഇന്ധനികുതി കുറയ്ക്കണമെന്നാവശ്യം പരിഗണിച്ചില്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് ബിഎംഎസ് അറിയിച്ചത്.നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബിഎംഎസ് പണിമുടക്ക്. ഇന്ധന വില വർധന, സ്‌പെയർ പാർട്ട്‌സുകളുടെ വില, അറ്റകുറ്റ പണികളുടെ നിരക്ക് എന്നിവയെല്ലാം വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടോ, ടാക്‌സി നിരക്കും കൂട്ടണമെന്നാണ് ബിഎംഎസ് സംഘടനകളുടെ ആവശ്യം.ഇന്ധനവില വർധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്‌സി നിരക്ക് പുതുക്കുക,പഴയ വാഹനങ്ങളിൽ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇ ഓട്ടോറിക്ഷയ്ക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമര സമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.ഓട്ടോടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ചയെ തുടർന്ന് പണിമുടക്ക് പിൻവലികകാൻ സംഘടന തീരുമാനിക്കുകയായിരുന്നു. യൂണിയനുകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. തൊഴിലാളികുടെ പ്രധാന പരാതിയായ കള്ള ടാക്‌സി ഓട്ടോകളെ നിയന്ത്രിക്കാൻ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അത്തരക്കാർക്കെതിരെ ലൈസൻസ് റദ് ചെയ്യുന്നതടക്കം നടത്താൻ നിയമ ഭേദഗതി ആലോചിക്കും. ഇ ഓട്ടോയ്ക്ക് പെർമിറ്റ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version