//
7 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ചെറുപുഴ തിരുമേനി തോട്ടിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

ചെറുപുഴ:കണ്ണൂര്‍ ചെറുപുഴ തിരുമേനി തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ  വയോധികയുടെ മൃതദേഹം കണ്ടെത്തി.തിരുമേനി ഗോക്കടവിൽ മൂന്നാം വീട്ടിൽ തമ്പായി (65) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ 10.45 ഓടെ പ്രാപൊയിൽ വളയംകുണ്ടിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെ കാണാതായതിനെത്തുടർന്ന് ഇവർക്കായി ചെറുപുഴ എസ്.ഐ.എം.പി.ഷാജിയുടെ നേതൃത്വത്തിൽ ചെറുപുഴ പോലീസും പെരിങ്ങോം ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് പ്രാപ്പൊയിൽ അമ്പലത്തിന് സമീപം ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

കാൻസർ രോഗബാധിതയായിരുന്ന ഇവർ ഇന്നലെ പച്ചമരുന്ന് ശേഖരിക്കാൻ പോയതായിരുന്നു.നേരം വൈകീട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരിച്ചിലിൽ ഗോക്കടവു ഭാഗത്തെ കുളിക്കടവിൽ ഇവരുടെ ചെരുപ്പു കണ്ടെത്തിയതിനെ തുടർന്നാണ് ഒഴുക്കിൽ പ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിലെത്തിയത്.തുടർന്ന്.നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. രാത്രിയിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയും തെരച്ചിൽ തുടർന്നപ്പോഴാണ് സംഭവം നടന്ന സ്ഥലത്ത് നിന്നും അകലെ മൃതദേഹം കണ്ടെത്തിയത്.ചെറുപുഴ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്മാറ്റി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version