//
5 മിനിറ്റ് വായിച്ചു

പി മോഹനന്‍ മാസ്റ്റര്‍ക്ക് നേരെ ബോംബെറിഞ്ഞ കേസ്; ഒളിവിലായിരുന്ന പ്രതി പിടിയില്‍

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ക്ക് നേരെ ബോംബറിഞ്ഞ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. ദുബായില്‍ ഒളിവിലായിരുന്ന പ്രതിക്കായി ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് നജീഷ്.

ആര്‍ എസ് എസ് പ്രവ‍ര്‍ത്തകരായ കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് മൂന്നാമത്തെയാളും പിടിയിലായത്.

സംഭവത്തിന് ശേഷം ദുബായിലേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്ന പ്രതിക്ക് വേണ്ടി നേരത്തെ ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായ് പൊലീസുമായി സഹകരിച്ചാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവൻ വിശദീകരിച്ചു. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച  പ്രതിയെ അവിടെനിന്നും കേരളാ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!