കണ്ണൂർ തില്ലങ്കേരിയിൽ ബോംബ് സ്ഫോടനം.തില്ലങ്കേരി പടിക്കച്ചാൽ സ്കൂളിന് സമീപമാണ് ഇന്നലെ അർധരാത്രി ബോംബ് സ്ഫോടനം നടന്നത് .പൊട്ടിതെറിച്ചതിന്റെ ബാക്കി കുപ്പിച്ചില്ലുകൾ ഉൾപ്പടെയുള്ള ബോംബിന്റെ അവശിഷ്ടങ്ങളും റോഡരികിൽ നിന്ന് കണ്ടെടുത്തു.
ഒരാഴ്ച്ചയായി പ്രദേശത്ത് രാത്രികാലങ്ങളിൽ സ്ഫോടനം നടക്കുന്നതായി നാട്ടുകാർ പറയുന്നു. നിരവധി തവണ രാഷ്ട്രിയ സംഘർഷങ്ങൾ അരങ്ങേറിയ സ്ഥലമാണിത്. രാഷ്ട്രിയ പ്രതിയോഗികളെ പരസ്പരം ഭയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബോംബ് പരീക്ഷണമെന്നാന്ന് നിഗമനം.സ്കൂളിന് സമീപം പോലും സ്ഫോടനം നടന്നതും ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതും രക്ഷിതാക്കൾക്കിടയിലും ഭയാശങ്കക്കിടയാക്കിയിട്ടുണ്ട്.
പ്രദേശത്ത് പേരാവൂർ ഡി.വൈ.എസ്.പി. എ.വി.ജോൺ, മുഴക്കുന്ന് സി.ഐ ഷിബു.എസ്.പോൾ തുടങ്ങിയവർ സന്ദർശിച്ച് പരിശോധന നടത്തി. തുടരെയുണ്ടാക്കുന്ന സ്ഫോടനങ്ങളുടെ
പശ്ചാത്തലത്തിൽ രാത്രി കാല പോലീസ് പട്രോളിംങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.