9 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ബ്രസ്റ്റ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂർ ആസ്റ്റർ മിംസിൽ ബ്രസ്റ്റ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സ്തനസംബന്ധമായ ആശങ്കകൾ അകറ്റുവാനും, അസുഖങ്ങളെ നേരത്തെ തിരിച്ചറിയുവാനും അത്യാധുനിക ചികിത്സക്കുമുള്ള സംവിധാനങ്ങൾ ക്ലിനിക്കിലുണ്ട്. ഡോ അയന എം ദേവിന്റെ നേതൃത്വത്തിലാണ് സമഗ്ര ബ്രസ്റ്റ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചത്. യുട്യൂബർ കെ എൽ ബ്രോ & ഫാമിലി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.സ്തന സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാലും പുറത്ത് പറയുവാനും ചികിത്സ തേടുവാനും മടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത് തന്നെയാണ് സമാനമേഖലയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. ഈ സാഹചര്യത്തിന് അറുതി വരുത്തുവാന്‍ സഹായിക്കുന്ന രീതിയില്‍ എല്ലാ സ്വകാര്യതകളും ഉറപ്പ് വരുത്തിക്കൊണ്ടാണ് ബ്രസ്റ്റ് ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രൂപം നല്‍കിയിരിക്കുന്നത്.ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്‌സാമിനേഷന്‍, സ്തനങ്ങളിലെ വിദേന വിലയിരുത്തല്‍, എഫ്എന്‍എസി & കോര്‍ ബയോപ്‌സി, നിപ്പിളില്‍ നിന്ന് പുറത്ത് വരുന്ന ഡിസ്ചാര്‍ജ് വിലയിരുത്തല്‍, വയര്‍ ഗൈഡഡ് ബയോപ്‌സി, ഫൈബ്രോസിസ്റ്റിക് ഡിസീസ്, ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ്, സ്തന പുനര്‍നിര്‍മാണ സര്‍ജറികള്‍ തുടങ്ങിയവയെല്ലാം ബ്രെസ്റ്റ് ക്ലിനിക്കിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടും.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഈ ക്ലിനിക്കിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ 12 വരെ ഡോക്ടറുടെ പരിശോധന തികച്ചും സൗജന്യമായിരിക്കുമെന്ന് ആസ്റ്റർ മിംസ് സിഎംഎസ് ഡോ. സുപ്രിയ രഞ്ജിത്ത് അറിയിച്ചു. ഡോ. ജിമ്മി സി. ജോൺ, ഡോ. അയന എം. ദേവ്, ഡോ. ദേവരാജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version