/
4 മിനിറ്റ് വായിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം

പയ്യന്നൂര്‍ | മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ് – രാധിക ദമ്പതികളുടെ 49 ദിവസം മാത്രം പ്രായമായ ആൺകുട്ടിയാണ് മരണപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഒരാളാണ് മരണപ്പെട്ടത്.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയത് ആകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പയ്യന്നൂർ പോലീസ് കേസെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version