കണ്ണൂർ: സ്ത്രീകളുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് സ്തനാര്‍ബുദം. ചെറിയ തടിപ്പുകളോ മാറ്റങ്ങളോ സ്തനങ്ങളിൽ കാണുമ്പോൾ പലർക്കും സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ആശങ്ക വളരെ വലുതായിരിക്കും. ഇത് മാനസികമായ സമ്മർദ്ദത്തിനും കാരണമാകാറുണ്ട്. സ്തനാര്‍ബുദ നിര്‍ണയം എങ്ങിനെ നടത്തണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാലോ, സാമ്പത്തികമായ ചെലവുകളെ കുറിച്ചോര്‍ത്തുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലോ ആണ് മഹാഭൂരിപക്ഷം പേരും ഇത്തരം സാഹചര്യങ്ങളുടെ സമ്മര്‍ദം മനസ്സിലൊതുക്കി നിര്‍ണയ പരിശോധനകള്‍ക്ക് മുതിരാത്തത്. സാമൂഹികമായി വളരെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യമാണിത്.