12 മിനിറ്റ് വായിച്ചു

ബ്രിജ്‌ഭൂഷൺ ലൈംഗികാതിക്രമം നടത്തി; ശിക്ഷ നൽകണം: കുറ്റപത്രവുമായി ഡൽഹി പൊലീസ്‌ സ്വന്തം ലേഖകൻ

ന്യൂഡൽഹി > പ്രായപൂർത്തിയായ ഗുസ്‌തി താരങ്ങളെ ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്‌ ലൈംഗീകാതിക്രമത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്നും പ്രതി ശിക്ഷക്കപ്പെടാൻ അർഹനാണെന്നും ഡൽഹി പൊലീസ്‌. പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ്‌ വിശദാംശമുള്ളത്‌. പൊലീസന്റെ ആവശ്യപ്രകാരം പ്രതിയെ കോടതി ജൂലൈ 17ന്‌ വിളിച്ചുവരുത്താൻ നോട്ടീസും നൽകിയിരുന്നു. ലൈംഗാതിക്രമം, ക്രമിനൽ  ഭീഷണി, പിന്തുടരൽ എന്നിവ ബിജെപി എംപി നടത്തി. 108 സാക്ഷികളിൽ 15പേർ താരങ്ങളുടെ ആരോപണങ്ങൾ ശരിവച്ചു. പരമാവധി അഞ്ചുവർഷം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റങ്ങളാണിത്‌.

സാക്ഷികളിൽ  അന്താരാഷ്‌ട്ര റഫറിമാരും സഹതാരങ്ങളുമടക്കം ഉൾപ്പെടും. ആറുതാരങ്ങളും കുറഞ്ഞത്‌ പതിനഞ്ച്‌ തവണയെങ്കിലും ലൈംഗീകാതിക്രമത്തിന്‌ ഇരയായി. ഇത്‌ ശരിവയ്‌ക്കുന്ന സാക്ഷിമൊഴികളും രേഖകളും കുറ്റപത്രത്തിനൊപ്പം പൊലീസ്‌ സമർപ്പിച്ചു. മാറ്റിൽ പരിശീലനം നടത്തുകയായിരുന്ന താരത്തെ ഉപദ്രവിച്ചതിന്റെ സാക്ഷികളായി ഭർത്താവും സഹോദരനുമാണുള്ളത്‌.

ബലമായി ആലിംഗനം ചെയ്യപ്പെട്ട പെൺകുട്ടിയെ മാതാപിതാക്കളുടെ ഫോണിൽ വിളിച്ചായിരുന്നു ബ്രിജ്‌ഭൂഷണിന്റെ പിന്തുടരലും ഭീഷണിയും. താരത്തിന്റെ അമ്മയും സഹതാരങ്ങളും ഇത്‌ സ്ഥിരീകരിച്ചു. കസാക്കിസ്ഥാനിൽ നിന്ന്‌ തിരിച്ചുവന്ന മകളെ തുടരെ ബ്രിജ്‌ഭൂഷൺ ഫോൺ ചെയ്‌തിരുന്നുവെന്നാണ്‌ അമ്മയുടെ മൊഴി.ഫോട്ടോസെഷനിടെ താരം ഉപദ്രവത്തിനിരയായതിന്‌ സാക്ഷി പറഞ്ഞത്‌ റഫഹിയാണ്‌. റോഹ്തക്, സോനിപത്, ലഖ്‌നൗ, പട്യാല, കുരുക്ഷേത്ര, ഹിസ്സാർ, ഭിവാനി, ചണ്ഡീഗഡ്, ബെല്ലാരി എന്നിവിടങ്ങളിലെത്തിയായിരുന്നു അന്വേഷണ സംഘം സാക്ഷികളെ കണ്ടെതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കി.

അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്ന ബ്രിജ്‌ഭൂഷണ്‌ കുറ്റപത്രം കുരുക്കായേക്കും. നേരത്തെ പ്രായപുർത്തിയാകാത്ത താരം സമ്മർദ്ദത്തെ തുടർന്ന്‌  മൊഴി മാറ്റിയതോടെ പ്രതിക്കെതിരെയുള്ള പോക്‌സോ വകുപ്പ്‌ ഒഴിവാക്കാൻ പൊലീസ്‌ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version