///
8 മിനിറ്റ് വായിച്ചു

രാജ്യത്ത്​ ആദ്യമായി ചാണകം കൊണ്ടുള്ള പെട്ടിയുമായി ബജറ്റ് അവതരിപ്പിക്കാനെത്തി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂര്‍: ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ ബുധനാഴ്ച ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭ അവതരിപ്പിക്കാനെത്തിയതില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഭൂപേഷ് ഭാഗെലിലെ കയ്യിലെ പെട്ടിക്കായിരുന്നു പ്രത്യേകത. അത് ലെതല്‍ കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ജൂട്ട് കൊണ്ടോ നിര്‍മ്മിച്ചതായിരുന്നില്ല. അത് നിര്‍മ്മിച്ചിരുന്നത് ചാണകം കൊണ്ടായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാനാണ് ഭാഗെല്‍ എത്തിയത്. ചാണകം കൊണ്ടുള്ള പെട്ടിയുമായി അദ്ദേഹം ഫോട്ടോക്ക് പോസ് ചെയ്യാന്‍ വരെ തയ്യാറായി. ബജറ്റ് സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ബുധനാഴ്ചയാണ് ബജറ്റ് സഭയ്ക്ക് മുമ്പാകെ വെച്ചത്.2020ല്‍ കര്‍ഷകരില്‍ നിന്നും കന്നുകാലി വളര്‍ത്തുകാരില്‍ നിന്നും ചാണകം സര്‍ക്കാര്‍ പണം നല്‍കി വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.രാജ്യത്ത് ആദ്യമായി ചത്തീസ്ഗഡ് ആണ് ഇങ്ങനൊരു തീരുമാനമെടുത്തത്. രാസവളക്ഷാമത്തെ പരിഹരിക്കാന്‍ ചാണകം ഉപയോഗിച്ചുള്ള വളം നിര്‍മ്മിക്കുന്നതിനാണ് ഗോഥന്‍ ന്യായ് യോജന എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയത്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ചാണകത്തെ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും നേരത്തെ പറഞ്ഞിരുന്നു. രാസവളം ഒഴിവാക്കി ചാണകമടക്കം ഉപയോഗിക്കുന്ന രീതിയിലേക്ക് പോകണമെന്നാണ് അദ്ദേഹം പറഞ്ഞത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version