പരിസ്ഥിതി ലോല മേഖലയിലെ ബഫര്‍ സോണ്‍ 12 കിലോമീറ്ററാക്കണമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവ് പുറത്ത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഉത്തരവാണ് പുറത്തുവന്നത്. 2013 മെയ് 8ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബഫര്‍ സോണ്‍ പന്ത്രണ്ട് കിലോമീറ്റര്‍ ആക്കണമെന്ന് തീരുമാനമെടുത്തത്.
ബഫര്‍ സോണില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് വി.ഡി സതീശന് ഉള്‍പ്പെടുന്ന ഉപസമിതി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ ബഫര്‍സോണ്‍ 12 കിലോമീറ്ററാക്കിയത്. ബഫര്‍സോണില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കുറ്റപ്പെടുത്തി.
വിഷയത്തില്‍ യു.ഡി.എഫിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഹരിത എം.എല്‍.എമാര്‍ക്കെതിരെ മന്ത്രി എ.കെ. ശശീന്ദ്രനും രംഗത്തെത്തി. ബഫര്‍ സോണ്‍ വിഷയത്തില്‍ യു..ഡിഎഫിന് ഇരട്ടത്താപ്പെന്ന് മന്ത്രി എം.വി. ഗോവിന്ദന് ആരോപിച്ചു. ആരോപണ പ്രത്യാരോപണങ്ങളോടെ ബഫര്‍സോണില്‍ രാഷ്ട്രീയ പോരും കനക്കുകയാണ്