/
7 മിനിറ്റ് വായിച്ചു

ബസ് ഓട്ടോ ടാക്‌സി നിരക്ക് വർധന; തീരുമാനം ഇന്ന്

ബസ് ഓട്ടോ ടാക്‌സി നിരക്ക് വർധനവിൽ ഇന്ന് തീരുമാനമാകും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വർധനവിൽ തീരുമാനം എടുക്കും. ബസ് മിനിമം ചാർജ് പത്തു രൂപ ആകും. വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്‌ക്കാരിക്കുന്നതിനെ കുറിച്ചു പഠിക്കാൻ കമ്മീഷനെയും മന്ത്രിസഭ യോഗം നിയോഗിക്കും.സംസ്ഥാനത്ത് ബസ് ചാർജ് വർധനവിനൊപ്പം ഓട്ടോ , ടാക്‌സി ചാർജും കൂട്ടിയെന്ന വാർച്ച വരുന്നത് മാർച്ച് 30 നായിരുന്നു. ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കി കൂട്ടുമെന്നാണ് മന്ത്രി പറഞ്ഞത്. ഒന്നര കിലോമീറ്ററിന് 25 രൂപയിൽ നിന്ന് 30 രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ൽ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.ടാക്‌സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളിൽ ടാക്‌സി ചാർജ് 225 രൂപയാക്കും.അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാർജ്, രാത്രി യാത്രാ നിരക്ക് എന്നിവയിൽ മാറ്റമില്ലെന്നും ഗതാഗതമന്ത്രി അറിയിച്ചു.ബസ് ചാർജ് വർധനവിന് എൽഡിഎഫ് അംഗീകാരം നൽകിയതോടെ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കിയാണ് വർധിപ്പിച്ചത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ലെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!