/
7 മിനിറ്റ് വായിച്ചു

‘ഇനിയും നിർത്തിയില്ലെങ്കിൽ ബസുകൾ നിരത്തിലിറങ്ങില്ല’; എംവിഡി പരിശോധനയ്‌ക്കെതിരെ സ്വകാര്യ ബസ്സുടമകൾ

സംസ്ഥാനത്ത് ശക്തമാക്കിയിരിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കെതിരെ ബസ് ഓപ്പറേറ്റേഴ്സ്‌ ഫെഡറേഷൻ. ബസ്സുടമകളെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തുടർന്നാൽ സ്വകാര്യബസുകൾ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതമാകുമെന്ന് സംഘടന പറഞ്ഞു.

കേരളത്തിലെ റോഡപകടങ്ങളുടെ കാരണക്കാർ ഏഴായിരത്തോളം വരുന്ന സ്വകാര്യബസുകളാണെന്ന വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആരോപിച്ചു.

ഡീസൽ വില വർദ്ധനവും യാത്രക്കാരുടെ കുറവും മൂലം വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നിലവിൽ നേരിടുന്നത്. ഇതിനുപുറമെ പരിശോധനയുടെ പേരിൽ ബസുകൾ തടഞ്ഞു നിർത്തി ഭീമമായ തുക പിഴ ചുമത്തുന്നത് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലെത്തിച്ചിരിക്കുകയാണെന്ന് ഫെഡറേഷൻ ആരോപിച്ചു.

സർക്കാർ പറഞ്ഞ കമ്പനികളുടെ സ്പീഡ് ഗവർണർ വാങ്ങി ഫിറ്റ് ചെയ്തു കൊണ്ടാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തി വരുന്നത്. എന്നാൽ സ്പീഡ് ഗവർണറുകൾ വിൽപന നടത്തി കോടികൾ തട്ടിയെടുത്ത കമ്പനികൾ റിപ്പയർ ചെയ്യാനുള്ള സർവീസ് സെന്റർ പോലും അവശേഷിപ്പിക്കാതെ കടകൾ പൂട്ടി സ്ഥലം വിട്ടിരിക്കുകയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version