ബസ് ചാര്‍ജ് വര്‍ധനക്കൊപ്പം വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാത്തതിലെ ആശങ്കയറിയിക്കാന്‍ സ്വകാര്യ ബസുടമകളുടെ പ്രതിനിധികള്‍ ഇന്ന് ഗതാഗത മന്ത്രിയെ കാണും. കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് ചാര്‍ജ് മാത്രം വര്‍ധിപ്പിച്ചത് കെഎസ്ആര്‍ടിസിയെ സഹായിക്കാനാണെന്നാണ് ബസുടമകളുടെ ആരോപണം. 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ ഏഴുപേരെ മാത്രമാണ് കെഎസ്ആര്‍ടിസിയില്‍ എടുക്കുന്നത്, ഭൂരിഭാഗം വിദ്യാര്‍ത്ഥികളും കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നതെന്നും ബസുടമകള്‍ പറയുന്നു.ചാര്‍ജ് വര്‍ധന ആവശ്യമുന്നയിച്ച ഘട്ടത്തില്‍ 92 രൂപയായിരുന്ന ഡീസല്‍ വില 100 രൂപ പിന്നിട്ടു. ഒരു ബസിന് ശരാശരി 60 ലിറ്റര്‍ ഡീസലാണ് പ്രതിദിനം വേണ്ടത്. ഇപ്പോഴത്തെ ഇന്ധനനിരക്കുമായി തട്ടിക്കുമ്പോള്‍ 500 രൂപയിലേറെ ഇന്ധന ഇനത്തില്‍ പ്രതിദിനം അധികബാധ്യതയാണ്. ഇക്കാര്യങ്ങളെല്ലാം മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹത്തെ ധരിപ്പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. നിലവില്‍ ബസില്‍ മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയായാണ് ഉയര്‍ത്തിയത്. ഇതിന് പുറമേ ഓട്ടോ ചാര്‍ജ്ജിലും വര്‍ധനയുണ്ട്.ഓട്ടോ ചാര്‍ജ് 2 കിലോമീറ്ററിന് മിനിമം ചാര്‍ജ് 30 രൂപയാക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാക്കാനും തീരുമാനമുണ്ട്. 1500 സിസിക്ക് താഴെയുളള കാറുകള്‍ക്ക് 200 രൂപ മിനിമം ചാര്‍ജായി ഉയര്‍ത്തും.ടാക്‌സി കാറുകളുടെ കിലോമീറ്റര്‍ 15 എന്നത് 18 ആക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സിയുടെ മിനിമം ചാര്‍ജ് 225 ആയി ഉയര്‍ത്താനാണ് തീരുമാനം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപയാക്കും. വെയിറ്റിങ് ചാര്‍ജ്, രാത്രി യാത്ര എന്നിവയില്‍ ഓട്ടോ, ടാക്‌സി നിരക്കില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.