4 മിനിറ്റ് വായിച്ചു

ബസ് റൂട്ട് രൂപവത്കരണം: എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ യോഗം ചേരും

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച സർക്കാരിൻ്റെ ബസ് റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ എം എൽ എ എം. വി. ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം ചേരും. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കൂടുതൽ യാത്ര ക്ലേശം നേരിടുന്നതും, നിലവിൽ ബസ് റൂട്ട് ഇല്ലാത്തതും, ഉണ്ടായിരുന്ന റൂട്ട് നിർത്തലാക്കിയതുമായ സ്ഥലങ്ങളിൽ പുതിയ സ്വകാര്യ – പൊതു ബസ്‌ റൂട്ടുകൾ സാധ്യമാണോയെന്ന വിവരങ്ങൾ പരിശോധിക്കും.

പുതിയ റൂട്ടുകൾ ആവശ്യമാണെങ്കിൽ പൊതുജനങ്ങൾക്ക് അവരുടെ തദ്ദേശ ഭരണ സ്ഥാപന പ്രസിഡണ്ടുമാർ മുഖേന അപേക്ഷകൾ യോഗത്തിന് കൈമാറാം. ആഗസ്റ്റ് 10 ന് വൈകീട്ട് അഞ്ചിന് മുൻപായി പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് നൽകുന്ന അപേക്ഷകളുടെ തുടർ സാധ്യതകൾ പരിശോധിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version