5 മിനിറ്റ് വായിച്ചു

സി. മോഹനൻ മാസ്റ്റർ നിര്യാതനായി

പാറാൽ പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിന് (തട്ടാരത്ത് സ്കൂൾ) സമീപം അനുഗ്രഹയിൽ സി. മോഹനൻ മാസ്റ്റർ (69) നിര്യാതനായി. അഴീക്കോട്​ ഗവ: ഹയർ സെക്കൻഡറി സ്കൂൾറിട്ട. പ്രിൻസിപ്പലാണ്​. കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ ജില്ല കമ്മിറ്റി മുൻ സെക്രട്ടറി,  ജി.എസ്.ടി.യു മുൻ ജില്ല പ്രസിഡൻറ്, സർദാർ ചന്ദ്രോത്ത് എജുക്കേഷൻ റിസർച്ച് ഫൗണ്ടേഷൻ കൺവീനർ, മാഹി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ജയ്ഹിന്ദ് ഫൗണ്ടേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കാടാച്ചിറ കോട്ടൂരിലെ പരേതനായ നാരയണൻ നമ്പ്യാരുടെയും, അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: പി. പ്രീത (റിട്ട. മാനേജർ എസ്.പി ഓഫിസ് കണ്ണൂർ). മക്കൾ: നിധിൻ മോഹനൻ, (എൻജിനിയർ, ഖത്തർ), ഡോ. നമിത മോഹൻ (മുംബൈ). മരുമകൾ: ആര്യ (ഖത്തർ), സഹോദരങ്ങൾ: സി. സരസ്വതി (കാടാച്ചിറ), ഡോ.സി. ഗംഗാധരൻ, തങ്കമണി, സി. മധുസൂദനൻ (ഹൈദരാബാദ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാറാലിലെ വീടിന് സമീപം.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version