കോഴിക്കോട് നാദാപുരത്ത് ഏഴ് വയസ്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിലാണ് പീഡന ശ്രമം നടന്നത്.സംഭവം ശ്രദ്ധയിൽപെട്ട കുട്ടിയുടെ മാതാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിതാവിനെതിരെ പെൺകുട്ടി പൊലീസിൽ മൊഴി നൽകി. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ
