/
3 മിനിറ്റ് വായിച്ചു

ചാത്തന്നൂരിൽ വാഹനാപകടം ; രക്ഷാദൗത്യമൊരുക്കി മന്ത്രി പി രാജീവ്

കൊല്ലം> ചാത്തന്നൂർ കാരങ്കോട് വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വ്യവസായ മന്ത്രി പി രാജീവ്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് അപകട സ്ഥലത്ത് ഇറങ്ങി മന്ത്രി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്.

മിനി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർ റോഡിൽ പരിക്കേറ്റ് കിടക്കുകയായിരുന്നു. മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ഇതിൽ ഒരാളെ ആശുപത്രിയിലെത്തിച്ചു. ആംബുലൻസ് വിളിച്ചുവരുത്തിയാണ് രണ്ടാമത്തെയാളെ ആശുപത്രിയിലാക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!