//
11 മിനിറ്റ് വായിച്ചു

പയ്യന്നൂരിൽ ലോഡ്ജ് അടിച്ചു തകര്‍ത്ത സംഭവം; 12 പേര്‍ക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ

പയ്യന്നൂര്‍: പയ്യന്നൂര്‍ കൊറ്റിയിലെ ലോഡ്ജ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തു.സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊറ്റി വാടിപ്പുറം സ്വദേശി അശ്വിനാ (23) യാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്ത് നോട്ടീസ് നൽകിയത്.കൊറ്റിയിലെ തന്‍സീല്‍, മന്‍സൂര്‍,ഫസല്‍, അശ്വിന്‍ എന്നിവര്‍ക്കും മറ്റു കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കുമെതിരെയുമാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.തിങ്കളാഴ്ച രാത്രി 8.30ഓടെ ആയിരുന്നു സംഭവം. രാമന്തളി വടക്കുമ്പാട് സ്വദേശി ഒളിയങ്കര അഷ്‌റഫ് ( 52 ) നടത്തിവന്ന കൊറ്റിയിലെ ഒളിയങ്കര ടൂറിസ്റ്റ് ഹോമിനു നേരെയാണ് അക്രമമുണ്ടായത്. മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ സംഘം ലോഡ്ജിന്റെ മുന്‍വശത്തെ ഗ്ലാസ് ചേമ്പര്‍,ക്യാഷ് കൗണ്ടര്‍ എന്നിവ അടിച്ചു തകര്‍ക്കുകയും ജീവനക്കാരനെ അടിക്കുകയും ഇയാളുടെ മൊബൈല്‍ഫോണ്‍ നശിപ്പിക്കുകയും ചെയ്തു. അക്രമത്തില്‍ ജീവനക്കാരന്റെ പണം നഷ്ടപ്പെട്ടതായും സ്ഥാപനയുടമ പരാതിയിൽ പറയുന്നു.മൂന്നുലക്ഷം രൂപയുടെ നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത് .അതേസമയം പയ്യന്നൂര്‍ കൊറ്റിയില്‍ തകർത്ത ലോഡ്ജിന് പ്രവര്‍ത്തിക്കാനാവശ്യമായ നഗരസഭാ ലൈസന്‍സില്ലെന്ന് കണ്ടെത്തി. പരാതി ഉയർന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിന് ലൈസന്‍സില്ല എന്ന വിവരം നഗരസഭാധികൃതര്‍ തന്നെ പുറത്തുവിട്ടത്.മുന്‍പ് താജ് ഹോട്ടല്‍ എന്നപേരിലും കാന്താരിയെന്ന പേരിലുമാണ് ഇതോടനുബന്ധിച്ച ഹോട്ടല്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്.ഇപ്പോള്‍ അക്രമത്തിനിരയായ ലോഡ്ജില്‍ കുറച്ചു കാലമായി ദൂരദേശത്ത് നിന്നു പോലും ആളുകളെ എത്തിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി മനസിലാക്കിയ നാട്ടുകാര്‍ സ്ഥാപനയുടമയ്ക്ക് പലവട്ടം താക്കീത് നൽകിയിരുന്ന സംഭവങ്ങളുമുണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!