വിഴിഞ്ഞത്ത് സമത്നടത്തിയതിന് ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു. പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിനാണ് കേസെടുത്തത്. മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി. ശശികലയാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന എഴുനൂറോളം പേരും പ്രതികളാണ്. അതേസമയം വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു. വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്.ഐ.ആറിലുള്ളത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്.
വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്. വർഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികന്‍റെ പ്രസ്താവനയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.