കടം വീട്ടാൻ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കേസ് . ഫിസിയോ തെറാപ്പിസ്റ്റായ എളയാവൂരിലെ 26കാരിയുടെ പരാതിയിൽ ഭർത്താവ് കണ്ണവം തൊടീക്കളത്തെ പ്രിയാ നിവാസിൽ എം. പ്രദീപൻ, പാറുക്കുട്ടി അമ്മ, പ്രിയ എന്നിവർക്കെതിരെയാണ് കോടതി നിർദ്ദേശപ്രകാരം ടൌൺ പൊലീസ് കേസ്സെടുത്തത്. 2019 ആഗസ്ത് 9 നായിരുന്നു ഇവരുടെ വിവാഹം. വിവാഹാലോചന സമയത്ത് പരാതിക്കാരി മംഗലാപുരത്തെ ശ്രീ നിവാസ കോളേജ് ഓഫ് ഫിസിയോ തെറാപ്പി രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു. വിവാഹ ശേഷവും തുടർന്ന് പഠിപ്പിക്കാമെന്ന ഉറപ്പിലായിരുന്നു കല്യാണം. ഈ സമയം വിദേശത്ത് മെക്കാനിക്കൽ സൂപ്പർവൈസറായിരുന്നു പ്രദീപൻ .വിവാഹം കഴിഞ്ഞതിന്‍റെ അടുത്ത ദിവസം തന്നെ ജ്വല്ലറിയിൽ നിന്നും 2 പേരെത്തി താലിമാലയുടേയും മോതിരത്തിന്‍റെയും കാശിന് ചോദിച്ച് ബഹളം കൂട്ടുകയും ഒരാഴ്ചക്കുള്ളിൽ നൽകാമെന്ന്ഉെറപ്പിന്മേലാണ് അവർ തിരിച്ചു പോയത്. അതിന് ശേഷം തന്‍റെ സമ്മതമില്ലാതെ തന്‍റെ ആഭരണങ്ങൾ വിറ്റാണ് പല കടങ്ങളും വീട്ടിയത്. വിവാഹ സമയത്ത് ബന്ധുക്കൾ തനിക്ക് തന്ന 42 പവനിൽ 15 പവൻ പ്രതികൾ എടുത്ത് പണയപ്പെടുത്തി. മുഴുവൻ ആഭരണങ്ങളും വേണമെന്നും വീടിന്‍റെ മേലുള്ള കടങ്ങൾ വീട്ടാൻ 5 ലക്ഷം രൂപ കൂടി ത ര ണ മെ ന്നുമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും ചോദിക്കാനെത്തിയ മാതാപിതാക്കളേയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.