6 മിനിറ്റ് വായിച്ചു

കശുമാവ് കൃഷിയും സംരംഭകത്വ വികസന സാധ്യതകളും

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുന്ന പ്രദേശവും  ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും കേരളത്തിൽ ഒന്നാം സ്ഥാനത്തുമുള്ള കണ്ണൂർ ജില്ലയിൽ കശുമാവ് കൃഷിയുടെയും കശുമാവിലെ സംരംഭകത്വ വികസന സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമായി ഏകദിന കശുമാവ് വികസന ശില്പശാല സംഘടിപ്പിച്ചു. കൊച്ചി കാർഷിക ഉൽപന്ന കയറ്റുമതി വികസന അതോറിറ്റി, കൊച്ചി കശുമാവ് കൊക്കോ വികസസന ഡയറക്ടറേറ്റ്, കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം എന്നിവയുടെ നേതൃത്വത്തിലായിരുന്നു  ശില്പശാല നടത്തിയത്.കാർഷിക ഉൽപന്ന കയറ്റുമതി വികസന അതോറിറ്റി കൊച്ചിയുടെ സാങ്കേതിക സഹായത്തോടെ കശുമാവ് ഉല്പന്നങ്ങളുടെ കയറ്റുമതി വികസന സാധ്യതകളും വിശദാംശങ്ങളും സഹായങ്ങളും കാർഷിക ഉൽപന്ന കയറ്റുമതി വികസന അതോറിറ്റി കൊച്ചി മേഖലാ മേധാവി ധർമ്മ റാവു വിശദീകരിച്ചു.പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ എം ഡി ഡോ. ജെയിംസ് ജേക്കബ്, കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. വിക്രം എച്ച്. സി എന്നിവർ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി തുടർന്ന് നടന്ന പരിശീലനത്തിന് കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. പി.ജയരാജ് നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version