///
5 മിനിറ്റ് വായിച്ചു

സെൻട്രൽ യൂണി – യു.ജി (2023) പ്രവേശന പരീക്ഷ രജിസ്ട്രേഷൻ ഉടൻ ; യു.ജി.സി

സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി.ക്കുള്ള (2023) അപേക്ഷ സമർപ്പിക്കൽ ഈ ആഴ്ച ആരംഭിക്കുമെന്ന് യു.ജി.സി. അധ്യക്ഷൻ ജഗദീഷ് കുമാർ പറഞ്ഞു.ഏപ്രിൽ മൂന്നാംവാരവും മേയ് ആദ്യവാരവുമായി പരീക്ഷ നടക്കും.സി.യു.ഇ.ടി.-പി.ജി. ജൂൺ ഒന്നുമുതൽ 10 വരെ നടക്കും. മാർച്ച് പകുതിയോടെ അപേക്ഷ ക്ഷണിക്കും. കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ തൊണ്ണൂറിലേറെ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് സി.യു.ഇ.ടി. 2024-ലെ പ്രവേശനപരീക്ഷകളുടെ സമയക്രമം മുൻകൂട്ടി അറിയിക്കാനുള്ള നടപടിക്രമങ്ങൾ വിദ്യാഭ്യാസമന്ത്രാലയം നടത്തുന്നുണ്ടെന്ന് അധ്യക്ഷൻ പറഞ്ഞു. ജെ.ഇ.ഇ. മെയിൻ, നീറ്റ്‌ യു.ജി., സി.യു.ഇ.ടി.-യു.ജി. പരീക്ഷകളുടെ തീയതി ഉൾപ്പെടുത്തി കലണ്ടർ തയ്യാറാക്കുമെന്നാണു വിവരം. 12-ാം ക്ലാസ് വിദ്യാർഥികൾക്കു മുൻകൂട്ടി തയ്യാറെടുക്കാൻ പ്രവേശന കലണ്ടർ സഹായകരമാകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version