ബി..ജെപിയ്ക്കും കോണ്‍ഗ്രസിനും ഒരേ നയമാണെന്നും കോണ്‍ഗ്രസ് അനുഭവത്തില്‍ നിന്നും ഒന്നും പഠിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോഴാണോ രാജ്യത്ത് ആഗോളവത്കരണ നയം അംഗീകരിച്ചത്, അപ്പോള്‍ മുതല്‍ പുതിയ രീതിയില്‍ രാജ്യത്തെ മാറ്റാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി
കേന്ദ്രത്തിന്റെ വാഗ്ദാനങ്ങള്‍ അസത്യങ്ങളായിരുന്നു. കേന്ദ്രസര്‍ക്കാരിന് കോർപറേറ്റുകളോട് വല്ലാത്ത അഭിനിവേശമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്നു. 10 ലക്ഷം തസ്തികകള്‍ രാജ്യത്ത് നിയമനമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. പൊതുമേഖലകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. കേന്ദ്രത്തിന് കേരളത്തോട് പകയാണ്. സംസ്ഥാനത്തിന് കടമെടുക്കാനുള്ള അര്‍ഹമായ വിഹിതം നിഷേധിക്കുന്ന നിലയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായി. 780 കോടിയുടെ കുടിശ്ശികയാണ് നിലവില്‍ കേരളത്തിനുള്ളത്. അത് ഉടനെ നല്‍കും എന്ന പ്രസ്താവന കേന്ദ്രം നടത്തുമ്പോള്‍, സംസ്ഥാനങ്ങളോട് കാട്ടുന്ന മറ്റവഗണന അതിന്റെ മറവില്‍ നീതീകരിക്കാനാകില്ല.
കേരളത്തില്‍ നല്കുന്ന കൂലി രാജ്യത്തെ മറ്റിടങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കുന്നതുമായി താരതമ്യപ്പെടുത്തിയാല്‍ ഏറ്റവും ഉയര്ന്നാണുള്ളതെന്ന് റിസര്‍വ് ബാങ്ക് തന്നെ രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.