//
8 മിനിറ്റ് വായിച്ചു

ചക്കരക്കൽ കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം; യുവതി പിടിയിൽ

ചക്കരക്കൽ :ചക്കരക്കൽ ഷോപ്പ് കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തിയ യുവതിയെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു.ചക്കരക്കൽ ബസ് സ്റ്റാന്റിൽ അപ്പൂസ് സ്റ്റേഷനറി കടയും ലോട്ടറി സ്റ്റാളും നടത്തി വരുന്ന ബാവോട് ബ്ലുവെൽസിൽ സവിത (47) യെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുകയായിരുന്ന സവിതയെ ഇന്നലെ ഷോപ്പ് റെയ്ഡ് നടത്തി പോലീസ് പിടികൂടുകയായിരുന്നു.
ഒറ്റ നമ്പർ ചൂതാട്ടം നടത്താൻ ഉപയോഗിച്ച കുറിപ്പടികളും മൊബൈൽ ഫോണും 13500 രൂപയും പിടിച്ചെടുത്തു.ഇവർ കേരള സർക്കാറിന്റെ ഭാഗ്യക്കുറിയെ തകർക്കുന്ന ഓൺലൈൻ ലോട്ടറി ചൂതാട്ടത്തിന്റെ മുഖ്യ കണ്ണിയാണെന്ന് ചക്കരക്കൽ പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഷോപ്പ് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനെ തുടർന്നായിരുന്നു ഇന്നലെ പോലീസ് റെയ്ഡ് നടത്തിയത്.
പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ എജന്റുമാരുണ്ട്.ഇവരിൽ പലരും പോലീസ് നിരീക്ഷണത്തിലാണ്. പ്രതിയെ ഇന്നലെ രാത്രി തലശേരി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. ചക്കരക്കൽ സ്റ്റേഷൻ എസ് എച്ച് ഒ ഇൻ ചാർജ് വി.എം വിനിഷ്, എസ് ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.ഒറ്റ നമ്പർ ലോട്ടറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചക്കരക്കൽ പോലിസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version