//
13 മിനിറ്റ് വായിച്ചു

ചക്കരക്കല്ലിൽ ബൈപ്പാസ്: സാധ്യതാപഠനം നടത്തി

ചക്കരക്കൽ : ചക്കരക്കൽ ടൗണിലെ ഗതാഗതക്കുരുക്കും അസൗകര്യവും പരിഹരിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് നിർമിക്കുന്നതിന് സാധ്യതാപഠനം തുടങ്ങി.

ടൗണിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലാണ് സാധ്യതാപഠനം നടത്തിയത്.ടൗൺ കവലയിലും ആസ്പത്രി, അഞ്ചരക്കണ്ടി റോഡുകളിലും പതിവായുണ്ടാകുന്ന ഗതാഗതതടസ്സം ടൗൺ വഴിയുള്ള യാത്ര ദുസ്സഹമാക്കുന്ന സ്ഥിതിയാണ്.

ചക്കരക്കൽ ടൗൺ കേന്ദ്രീകരിച്ച് അഞ്ചരക്കണ്ടി-മുഴപ്പാല-മൂന്നുപെരിയ-കണ്ണൂർ ഭാഗങ്ങളിലെ റോഡരികിൽ നിർത്തിയിടുന്ന ടാക്സി, സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് പതിന്മടങ്ങ് വർധിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും റോഡരികിലെ പാർക്കിങ് നിയന്ത്രിക്കുന്നതിനും ഉയർന്ന പരിഗണന നൽകുന്ന തരത്തിലാണ് ഇവിടെ വികസന പ്രവർത്തനങ്ങൾ ഒരുങ്ങുന്നത്. ഇതിനായി സൗകര്യപ്രദമായ ബൈപ്പാസും മൾട്ടി പാർക്കിങ് സൗകര്യവും കണ്ടെത്തുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചക്കരക്കൽ നഗരത്തിന്റെ സമഗ്രവികസനം നടപ്പിലാക്കണമെന്ന് പല കോണുകളിൽനിന്ന്‌ ആവശ്യമുയർന്നിരുന്നു. .നാലാംപീടിക-കളരിക്കണ്ടിമുക്ക് വഴി മിടാവിലോട് വയൽ, ചക്കരക്കൽ ഗോകുലം കല്യാണമണ്ഡപം, വാഴയിൽപള്ളി, ലക്ഷ്മണൻ പീടിക വഴി മൗവ്വഞ്ചേരിയിൽ എത്തുന്ന രീതിയിൽ ബൈപ്പാസിന് വേണ്ടി സർവേസംഘം പരിശോധന നടത്തി. സമാനമായ ഒന്നിലധികം സാധ്യതകളും സംഘം പരിശോധിച്ചു.

ജനവാസകേന്ദ്രം കുറവുള്ള ഈ ഭാഗം തിരഞ്ഞെടുത്താൽ കുറഞ്ഞ ചെലവിൽ ബൈപ്പാസ് യാഥാർഥ്യമാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മൂന്നുപെരിയ-ചക്കരക്കല്ല്‌ റോഡും ബൈപ്പാസും സംഗമിക്കുന്ന സ്ഥലത്ത് ഒരു സർക്കിൾ സ്ഥാപിച്ചാൽ ഗതാഗതം സുഗമമാക്കാം. മൂന്നുപെരിയ റോഡിൽ കൂടി ചക്കരക്കല്ല്‌ ആശുപത്രിയിലേക്കും പട്ടണത്തിലേക്കും വരുന്നവർക്ക് ബൈപ്പാസിന് മുകളിൽ കൂടി മേൽപ്പാലം നിർമിക്കുന്നതും വാഹനയാത്ര സുഗമമാക്കും.ഇതിനാവശ്യമായ പരിശോധനയും നടന്നു.

അതേസമയം ചക്കരക്കൽ ടാക്സി സ്റ്റാൻഡ് നവീകരിച്ച് മൾട്ടി പാർക്കിങ് സിസ്റ്റം രൂപപ്പെടുത്താനുള്ള പദ്ധതിയും പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്.എറണാകുളം ആസ്ഥാനമായ കമ്പനിയാണ് ബൈപ്പാസിന്റെയും ചക്കരക്കല്ലിൽ ഇപ്പോഴുള്ള റോഡ്, ടാക്സി സ്റ്റാൻഡ് എന്നിവയുടെയും നവീകരണ സാധ്യതാ സർവേ പൂർത്തീകരിച്ചത്. ഈ മാസം 24-ന് തുടങ്ങിയ സർവേ 29-ന് പൂർത്തിയായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version