7 മിനിറ്റ് വായിച്ചു

കൈകോർക്കാം ഐനികയ്ക്കായി; ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച പിഞ്ചുകുഞ്ഞ് ചികിത്സാ സഹായം തേടുന്നു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 10 മാസം പ്രായമായ പിഞ്ചുകുഞ്ഞ് ചികിത്സാ സഹായം തേടുന്നു.കണ്ണൂർ മാടായി വെങ്ങരയിൽ താമസിക്കുന്ന , പണ്ടാരവളപ്പിൽ നിഷ , വിനോദ് ദമ്പതിമാരുടെ ഏകമകൾ ഐനികയാണ് ഉദാരമതികളുടെ കനിവ് തേടുന്നത്. ജന്മനാ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് ഈ പിഞ്ചുകുഞ്ഞ് . ശ്വാസകോശത്തിലേക്കും, അന്നനാളത്തിലേക്കും പോകുന്ന കുഴൽ ഒന്നായി പോയതാണ് അസുഖം.

 

നാളിതുവരെ വിവിധ ആശുപത്രികളിൽ ചികിത്സക്കും ശസ്ത്രക്രിയക്കും വിധേയമായ ഈ കുഞ്ഞ് ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ ഐ സി യു വിലാണ്. കുട്ടിക്ക് 6 K500 ഗ്രാം തൂക്കം വരുന്നതുവരെ ICU വിലും , തുടന്ന് മേൽ പറഞ്ഞ കുഴൽ വേർപെടുത്താൻ , അതി സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയയും ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കയാണ്.ഇതു വരെ 35 ലക്ഷത്തോളം രൂപ ചികിത്സക്ക് ചിലവായി. നിലവിൽ ലക്ഷ കണക്കിന് രൂപ ചികിത്സ ബാധ്യതയുണ്ട്. ഇനി മുന്നോട്ട് ചികിൽസിച്ച്‌ ജീവൻ രക്ഷിക്കണമെങ്കിൽ ഭീമമായ തുക ആവശ്യമാണ്.സെയിൽസ്മാനായി ജോലി നോക്കുന്ന അച്ഛൻ വിനോദിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ് . ആയതിനാൽ കുഞ്ഞു ഐനികയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ വേണം നിങ്ങളുടെയും കൈത്താങ്ങ്….?

NAME:VINODAN V V
A/C :NUMBER: 20880100058651
IFSC: FDRL0002088
BANK: FEDERAL
BRANCH: PAZHAYANGADI
G PAY /PHONE PAY : 9446777826 ( AINIKA MOL AINIKA)
9400575440
( NISHA AHSIN)

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version