7 മിനിറ്റ് വായിച്ചു

ചാൾസ് ശോഭ് രാജ് ജയിൽമോചിതനായി

നേപ്പാളിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കൊലയാളി ചാൾസ്‌ ശോഭ്‌‌രാജ്‌ ജയിൽ മോചിതനായി. 19 വർഷമായി തടവിലുള്ള ചാൾസിനെ പ്രായാധിക്യം കണക്കിലെടുത്ത്‌ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ ഹർജിയിൽ ചാൾസിനെ മോചിപ്പിച്ച് നാടുകടത്താനാണ് ബുധനാഴ്‌ച നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടത്‌.

രണ്ട്‌ അമേരിക്കൻ വിനോദസഞ്ചാരികളെ നേപ്പാളിൽ കൊലപ്പെടുത്തിയ കേസിൽ 2003 മുതൽ ജയിലിലാണ്‌ ബിക്കിനി കില്ലർ എന്ന്‌ വിളിപ്പേരുള്ള ചാൾസ്‌ ശോഭ്‌രാജ്‌. 1944ൽ വിയറ്റ്നാമിലാണ്‌ ഇന്ത്യക്കാരന്‍റെയും വിയറ്റ്നാമുകാരിയുടെയും മകനായി ചാൾസ്‌ ജനിച്ചത്‌. നിലവിൽ ഫ്രഞ്ച്‌ പൗരനാണ്‌.

1970-കളിലാണ് ശോഭ്‌രാജ് യൂറോപ്പിൽ മരണത്തിന്‍റെ ഭീതിവിതച്ചത്. 1972 നും 1976 നും ഇടയിൽ 12 പേരെ കൊലപ്പെടുത്തി. ഇന്ത്യയിലെത്തിയ ഫ്രഞ്ചുകാരുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി വിനോദസഞ്ചാരിയെ കൊന്നതിനും അറസ്റ്റിലായി. 1986ൽ തിഹാർ ജയിലിൽനിന്ന്‌ രക്ഷപ്പെട്ടെങ്കിലും ഒരുമാസത്തിനുശേഷം പിടിയിലായി.

1997 ൽ ജയിൽമോചിതനായി പാരീസിലേക്ക്‌ പോയി. 2003 ൽ നേപ്പാളിൽ അറസ്റ്റിലായി. 2004 ൽ ജയിൽ ചാടാൻ ശ്രമിച്ച്‌ പരാജയപ്പെട്ടു. 2021 ൽ പുറത്തിറങ്ങിയ ‘ദി സർപ്പന്‍റ്​’ എന്ന ടി.വി പരമ്പര ഉൾപ്പെടെ നിരവധി പുസ്‌തകങ്ങൾക്കും സിനിമകൾക്കും ശോഭ്‌രാജിന്‍റെ കഥ വിഷയമായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version