4 മിനിറ്റ് വായിച്ചു

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനാഘോഷം സംഘടിപ്പിച്ചു.

ഇൻസ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കണ്ണൂർ ബ്രാഞ്ചിന്റെയും കേനന്നൂർ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് അസ്സോസിയേഷന്റെയും ആഭിമുഖ്യത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനാഘോഷം സംഘടിപ്പിച്ചു.ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് കണ്ണൂർ ബിനാലെ ഹോട്ടലിൽ വച്ച് നടന്ന പരിപാടി കണ്ണൂർ കോർപറേഷൻ മേയർ അഡ്വക്കറ്റ് ടി ഓ മോഹനൻ ഉദ്‌ഘാടനം ചെയ്തു.കണ്ണൂർ ഐ സി എ ഐ ബ്രാഞ്ച് ചെയർമാൻ സി എ സുജനപാൽ കെ കെ അധ്യക്ഷൻ ആയിരുന്നു.കണ്ണൂർ എക്സാം സെന്ററിൽ വച്ച് ഉയർന്ന മാർക്ക് നേടിയ സി എ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.സി എ ജെറാൾഡ് തോമസ്, സി എ മുഹമ്മദ് ഫൈസൽ , സി എ പ്രശാന്ത് ഡി പൈ , സി എ ഫഹദ് പി കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version