//
8 മിനിറ്റ് വായിച്ചു

വിഷു, ഈസ്റ്റർ ആഘോഷം; കേരള-കർണാടക അതിർത്തിയിൽ പരിശോധന ശക്തം

ഇരിട്ടി: വിഷു, ഈസ്റ്റർ ആഘോഷത്തിന്റെ മറവിൽ കർണാടകത്തിൽ നിന്നും മാക്കൂട്ടം ചുരംപാത വഴി ജില്ലയിലേക്ക് മദ്യവും മറ്റു ലഹരി വസ്തുക്കളും കടത്താനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് കേരള-കർണാടക അതിർത്തിയിൽ കൂട്ടുപുഴ പാലത്തിന് സമീപം പൊലീസ് പരിശോധന ശക്തമാക്കി.കർണാടകത്തിൽ നിന്നും വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം. കൂട്ടുപുഴയിൽ പൊലീസിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ വാഹനപരിശോധന ഉണ്ടാകും. കഞ്ചാവും മറ്റു മാരക ലഹരി മരുന്നുകളും ഹാൻസ്, കൂൾലിപ് തുടങ്ങിയ പുകയില ഉൽപന്നങ്ങൾ ജില്ലയിൽ കൂടുതലായി എത്തുന്നത് കർണാടകത്തിൽ നിന്നാണ്.ബംഗളൂരു, മൈസൂരു ഭാഗങ്ങളിൽ നിന്നും സ്വകാര്യ വാഹനങ്ങളിലും കേരള- കർണാടക ആർ.ടി.സി ബസുകളിലും സ്വകാര്യ ടൂറിസ്റ്റ് ബസുകളിലുമായി നൂറുകണത്തിന് യാത്രക്കാരാണ് വിഷു, ഈസ്റ്റർ ആഘോഷിക്കാൻ കേരളത്തിലേക്ക് എത്തുന്നത്. ഇതിനിടയിൽ ലഹരികടത്ത് സംഘങ്ങൾ നുഴഞ്ഞു കയറി കടത്തിനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് എല്ലാ വാഹനങ്ങളും പരിശോധിക്കുന്നത്. പൊലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന 24 മണിക്കൂറും നടത്തും.രാത്രികാലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാണ് പരിശോധന നടത്തുന്നത്. ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ കൂട്ടുപുഴ പാലത്തിൽ പരിശോധന നടത്തി. എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version