ചെർപ്പുളശ്ശേരി കളക്കാട്ടെ പൂന്തോട്ടം എന്ന ആയുർവേദ സ്ഥാപനത്തിൽ എക്സെസ് പരിശോധന. കഞ്ചാവ് ഉപയോഗിച്ച മരുന്നു വിൽപന എന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയാണ് പരിശോധിക്കുന്നത്. എക്സൈസ് ഇൻറലിജൻസ് നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നേരത്തെ വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഡോ.രവീന്ദ്രന്, ഭാര്യ ലത, മകന് ജിഷ്ണു എന്നിവരില്‍ നിന്നും അന്ന് മൊഴി എടുത്തിരുന്നു. ബാലഭാസ്കറിന്റെ മരണശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആയുര്‍വേദ സ്ഥാപനം കൂടിയായിരുന്നു ചെര്‍പ്പുളശേരിയിലെ പൂന്തോട്ടം.
കഞ്ചാവ് ഉപയോഗിച്ച് മരുന്നെന്ന് ആരോപണം; ചെർപ്പുളശ്ശേരി പൂന്തോട്ടം ആശുപത്രിയില്‍ എക്സെസ് പരിശോധന
