//
7 മിനിറ്റ് വായിച്ചു

മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷയും പിഴയും

സ്വാശ്രയ കോളേജ് ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് 2017ല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ച് വാഹനം തടഞ്ഞ് നിര്‍ത്തുകയും ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷയും പിഴയും. ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി.നിധീഷ്, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാലുങ്ങല്‍, വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജൈസല്‍ എളമരം, അലിമോന്‍ തടത്തില്‍, ജലീല്‍ ആലുങ്ങല്‍, അഷ്‌റഫ് പറക്കുത്ത്, പി.പി റഹ്മത്തുള്ള എന്നിവരായിരുന്നു പ്രതി സ്ഥാനത്തുണ്ടായിരുന്നത്. ഈ കേസില്‍ റിയാസ് മുക്കോളിയും, നിധീഷും, ജൈസലും, നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. സിജെ എം കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ പോവുമെന്ന് റിയാസ് മുക്കോളി അറിയിച്ചു. പ്രതികള്‍ക്ക് വേണ്ടി അഡ്വ: കെ.എ.ജബ്ബാര്‍ ഹാജരായി.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!