//
5 മിനിറ്റ് വായിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ  വീണ്ടും വിദഗ്ധ  ചികിത്സക്കായി  അമേരിക്കയിലേക്ക് . ഈ മാസം 15 നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സക്ക് വേണ്ടി രണ്ടാഴ്ച മുഖ്യമന്ത്രി അമേരിക്കയിൽ തുടരും.  ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. മയോക്ലിനിക്കിലെ തുടർ ചികിത്സ, പരിശോധന എന്നിവയ്ക്കാണ് അമേരിക്കയിലേക്ക് പോകുന്നതെന്നും ഭാര്യ കമലയും ഒരു പിഎയും അദ്ദേഹത്തെ അനുഗമിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.നേരത്തെ 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയിൽ പോയിരുന്നു.അന്ന് മന്ത്രിസഭയിലെ മറ്റാർക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തുടർ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോകുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!