/
3 മിനിറ്റ് വായിച്ചു

വയനാട്ടില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

വയനാട്ടില്‍ രണ്ടര വയസ്സുകാരി കുളത്തില്‍ വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതിമാരുടെ ഏക മകള്‍ ഷഹദ ഫാത്തിമ (രണ്ടര) യാണ് മരണപ്പെട്ടത്. ഹാഷിമിന്റെ ബന്ധുവായ പനമരം ഹൈസ്‌ക്കൂള്‍ റോഡിലെ പുതിയപുരയില്‍ ഖാലിദ് ഞായറാഴ് മരണപ്പെട്ടിരുന്നു. ഇവിടെ വെച്ച് ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ ഷഹദ ഫാത്തിമയെ കാണാതായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും. മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version