യഥാർത്ഥ നിയന്ത്രണ രേഖയിൽ വീണ്ടും ചൈനയുടെ രഹസ്യ റോഡ് നിർമാണം. തന്ത്രപ്രധാനമായ യാങ്സെയ്ക്ക് കുറുകെ പുതിയ റോഡ് നിർമിച്ചതിന്റെ തെളിവുകൾ ഇന്ത്യയ്ക്ക് ലഭിച്ചു. മേഖലയിലേക്ക് കൂടുതൽ സൈനികരെ വേഗത്തിൽ വിന്യസിക്കാൻ ഉള്ള മാർഗങ്ങൾ ഒരുക്കാനാണ് ഇതുവഴി ചൈനയുടെ ശ്രമം.
ഒരു വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ എളുപ്പത്തിൽ യാങ്സെയിലെ പ്രധാന സ്ഥലങ്ങളിലേക്ക് ചൈനീസ് സേനയ്ക്ക് പ്രവേശിക്കാൻ കഴിയും. ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ആണ് മുന്നറിയിപ്പ് നല്കിയത്. താങ്വു ന്യൂ ഗ്രാമത്തിൽ നിന്ന് എൽ.എ.സി റിഡ്ജ് ലൈനിന്റെ 150 മീറ്ററിനുള്ളിൽ ഒരു ‘സീൽഡ്’ (വരമ്പ്) റോഡ് നിർമിച്ച ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ ഇന്ത്യയ്ക്ക് ലഭിച്ചു.