//
11 മിനിറ്റ് വായിച്ചു

കോഴിക്കോട്ടെ ചിന്തൻ ശിബിരം; മുല്ലപ്പളളിയും വി എം സുധീരനും പങ്കെടുക്കില്ല

കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പങ്കെടുക്കില്ല. ഒഴിച്ചുകൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു ബഹിഷ്‌കരണമല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. ‘പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതൊരു ബഹിഷ്‌കരണോ, വിയോജിപ്പോ അല്ല. 202 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അതില്‍ പി പി തങ്കച്ചന്‍, തെന്നല ബാലകൃഷ്ണന്‍, ശരത് ചന്ദ്ര പ്രസാദ് എന്നിവരും പങ്കെടുക്കുന്നില്ല. വി എം സുധീരന് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ തിയ്യതിയില്‍ അസൗകര്യവും അറിയിച്ചിരുന്നു. ഇത്തരം വാര്‍ത്ത നല്‍കി പൊലിമ കളയരുതെന്നാണ് അഭ്യര്‍ത്ഥന.’ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ഇന്നും നാളെയുമാണ് കോഴിക്കോട് ചിന്തന്‍ ശിബിരം നടക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വീക്ഷണവും, വികസന സങ്കല്‍പവും, സംഘടനാ പദ്ധതികളും തുറന്ന ചര്‍ച്ചക്ക് വിധേയമാക്കാനും നൂതന ആശയങ്ങള്‍ സ്വീകരിക്കാനുമാണ് ചിന്തന്‍ ശിബിരം സംഘടിപ്പിക്കുന്നത്.മിഷന്‍ 24, പൊളിറ്റിക്കല്‍ കമ്മിറ്റി, ഇക്കണോമിക്കല്‍ കമ്മിറ്റി, ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, ഔട്ട്റീച്ച് കമ്മിറ്റി എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ചര്‍ച്ചകളുടെ ക്രോഡീകരണം ശിബിരത്തില്‍ നടത്തും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍ എം പി, താരിഖ് അന്‍വര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ അടക്കമുള്ള നേതാക്കള്‍ ചിനതന്‍ ശിവിറില്‍ പങ്കെടുക്കും. ‘കോണ്‍ഗ്രസ് ഹൗസ്’ എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം തുടങ്ങുന്നതിനെപ്പറ്റി ചിന്തന്‍ ശിബിരില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റ് കമ്മിറ്റികളെയും കോര്‍ത്തിണക്കിയുളളതാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം. താഴെത്തട്ടില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് സംഘടന സംവിധാനം ശക്തമാക്കുകയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version