5 മിനിറ്റ് വായിച്ചു

ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം  സമ്മാനിച്ചു

സൈദാർ പള്ളി പരിസരത്തെ പുരാതന തറവാടായ ചോനോൻ കുടുംബ കാരണവർ ചോനോൻ ഉമ്മർ ഹാജിയുടെ സ്മരണാർത്ഥം കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയ  പ്രഥമ ‘ടീച്ചർ എക്സലൻസ് ‘ പുരസ്കാരം പാനൂർ നഗരസഭ മുൻ ചെയർപേഴ്സണും പാനൂർ തിരുവാൽ യു.പി സ്കൂൾ പ്രധാനാധ്യാപികയുമായ കെ.വി. റംല ടീച്ചർക്ക് സമ്മാനിച്ചു.
തലശ്ശേരി പെപ്പർ പാലസ് റസ്റ്റോറൻറിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ. മുരളീധരൻ എം.പി  പുരസ്കാര സമർപ്പണം നടത്തി. 10,000 രൂപയും ആദര ഫലകവുമാണ് പുരസ്‌കാരം. പുരസ്കാര തുക കെ.വി. റംല തലശ്ശേരി സി.എച്ച് സെൻററിന്‍റെ കാരുണ്യ പ്രവർത്തനങ്ങൾക്കായി സെൻറർ ഭാരവാഹികൾക്ക് കൈമാറി. ഡോ. ഖലീൽ ചൊവ്വ അധ്യക്ഷത വഹിച്ചു.
പ്രശസ്ത ചലച്ചിത്ര നടൻ സൂശീൽ കുമാർ തിരുവങ്ങാട് മുഖ്യാതിഥിയായി.  പ്രൊഫ.എ.പി. സുബൈർ, അഡ്വ.പി.വി. സൈനുദ്ദീൻ, അഡ്വ.കെ.എ. ലത്തീഫ്, പി.എം. അഷ്റഫ്, ഡോ.കെ.എൻ. ഉസ്മാൻ എന്നിവർ സംസാരിച്ചു. കെ.വി. റംല ടീച്ചർ മറുപടി പ്രസംഗം നടത്തി. കുടുംബ ട്രസ്റ്റ് കൺവീനർ പി.എം. അബ്ദുൽ ബഷീർ സ്വാഗതം പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version