//
6 മിനിറ്റ് വായിച്ചു

‘കട പൂട്ടിക്കുന്നവരല്ല,തുറപ്പിക്കുന്നവരാണ് സിഐടിയു’;കണ്ണൂരിലെ തൊഴിലാളി സമരത്തെ ന്യായീകരിച്ച് എം വി ജയരാജൻ

കണ്ണൂർ: കണ്ണൂർ മാതമം​ഗലത്തെ സിഐടിയു സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ.മാതമംഗലത്തെ സി ഐ ടി യു സമരം തൊഴിൽ സംരക്ഷണത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. മാതമംഗലത്ത് കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ല. തൊഴിൽ നിഷേധത്തിനെതിരെയാണ് സമരം.കടയുടമ പറയുന്നത് പച്ചക്കള്ളമാണെന്നും ജയരാജൻ പറഞ്ഞു. പൂട്ടുന്നവരല്ല, തുറപ്പിക്കുന്നവരാണ് സി ഐ ടി യു. കട ഉടമ പ്രശ്ന പരിഹാരത്തിന് വന്നിരുന്നു. സി പി എം വിരുദ്ധരാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഗ്രാമങ്ങളിൽ നൻമയുടെ പ്രതീകങ്ങളാണ് ചുമട്ട് തൊഴിലാളികൾ. പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ടു വന്നാൽ അറബിക്കടലിൽ ചാടുകയാണോ വേണ്ടത്. നോക്കുകൂലിക്കെതിരെ ആദ്യം ശബ്ദിച്ചത് സി ഐ ടി യു ആണ്. നോക്കുകൂലി ചോദിച്ചില്ല,
തൊഴിലാണ് ചോദിച്ചത്. തൊഴിൽ ചോദിച്ചത് പാതകമാണോ. കോടതി പലതും പറയുന്നു. ചുമട്ട് തൊഴിലാളിക്ക് ജോലി കൊടുത്ത് പ്രശ്നം തീർക്കണമെന്ന് മാതമംഗലത്തെ കടയുടമയോട് അഭ്യർത്ഥിക്കുന്നു. സിഐടിയു നേതാവ് പൊലീസിനെതിരെ പറഞ്ഞത് ഒറ്റപ്പെട സംഭവമാണ്. മാതമം​ഗലത്തേത് പ്രാദേശിക പ്രശ്നമാണ്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version