എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍ കളക്ടര്‍ നുണ പരിശോധനയ്ക്ക് വിധേയമാകണം എന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വാളുകൾ കൊണ്ടും ബോംബുകൾ കൊണ്ടും ഒരുപാടു പേർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, ഒരു രാഷ്ട്രീയ പ്രവർത്തകയുടെ നാവ് കൊണ്ട് മരണപ്പെട്ട ഒരു വ്യക്തിയാണ് എ.ഡി.എം നവീൻ ബാബുവെന്ന് അബ്ദുറഹിമാൻ കല്ലായി പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല ഭാരവാഹികളായ അഡ്വ.കെ എ ലത്തീഫ്, അഡ്വ എസ് മുഹമ്മദ്, കെ പി താഹിർ, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ, എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം എന്നിവർ സംസാരിച്ചു.ബാരിക്കേഡ് മറികടക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടർന്ന് കളക്ടറേറ്റ് വളപ്പിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.