//
5 മിനിറ്റ് വായിച്ചു

1മുതൽ 9 വരെ‌ ക്ലാസുകളിലെ അധ്യയനം വൈകിട്ട് വരെയാക്കും; ഓഫ് ലൈൻ അധ്യയനം സ്വകാര്യ സ്കൂളുകൾക്കും ബാധകം

തിരുവനന്തപുരം:  ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർ​ഗരേഖ ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഈ ക്ലാസുകളിലെ അധ്യയനം രാവിലെ മുതൽ വൈകിട്ട് വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞുപരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. അതിനായാണ് അധ്യയന സമയം നീട്ടു‌ന്നത്.പരീക്ഷകൾ സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു . സ്വകാര്യ സ്‌കൂളുകൾ ക്ലാസുകൾ നടത്താത്തതിനേയും വിദ്യാഭ്യാസ മന്ത്രി വിമർശിച്ചു. സർക്കാർ തീരുമാനം എല്ലാവർക്കും ബാധകമാണ്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഗുരുതര പിശകായി കാണുമെന്നും മന്ത്രി വ്യക്ത‌മാക്കി.സംസ്ഥാനത്ത് 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്നലെ മുതൽ തുടങ്ങി. ബാക്കി ക്ലാസുകളിലെ അധ്യയനം 14ാം തിയതി മുതലാണ് തുടങ്ങുക

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version