///
7 മിനിറ്റ് വായിച്ചു

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ; മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് ലീഗ് പ്രതിഷേധം

കണ്ണൂർ:സ്വർണ്ണകടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം .കണ്ണൂർ ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയാണ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചത്.പോലീസ് പ്രവർത്തകരെ ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് വെച്ചു തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിൽ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെകട്ടറി സി.കെ.മുഹമ്മദലി ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ അധ്യക്ഷത വഹിച്ചു. അൽത്താഫ് മാങ്ങാടൻ സ്വാഗതം പറഞ്ഞു.ജില്ലാ ഭാരവാഹികളായ നൗഫൽ മെരുവമ്പായി, അലി മംഗര, ശംസീർ മയ്യിൽ, ഫൈസൽ ചെറുകുന്നോൻ , അജ്മൽ ചുഴലി.സലാം പൊയിനാട്, തസ്ലിം ചേറ്റംകുന്ന്, സൈനുൽ ആബിദീൻ, യൂനുസ് പട്ടാടം, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിൽ, സി.എം.ഇസ്സുദ്ധീൻ , തഫ്ലിംമാണിയാട്ട് , നൗഷാദ് പുതുക്കണ്ടം, അഡ്വ: ജാഫർ സാദിഖ്, അസ്ലം പാറേത്ത്, ഷാക്കിർ ആഡൂർ, ഷുഹൈബ് വേങ്ങാട്, സൈഫുദ്ധീൻ നാറാത്ത്.നേതൃത്വം നൽകി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version