//
6 മിനിറ്റ് വായിച്ചു

37 ദിവസത്തെ ഇടവേള; മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 12 മണിക്ക് മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രിയുടെ ഓഫീസാണ് വാര്‍ത്താസമ്മേളനം സംബന്ധിച്ച കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാര്‍ത്താ സമ്മേളനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാം. 37 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.നിയമസഭ സമ്മേളനം തുടക്കത്തില്‍ തന്നെ ക്ഷുഭ്തമായ ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതെന്നതും ശ്രദ്ധേയമാണ്. രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ അക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിയായിരുന്നു മറുപടി പറയേണ്ടിയിരുന്നത്. എന്നാല്‍ അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിച്ചിരുന്നില്ല. ഇതിലുള്ള മറുപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version