//
6 മിനിറ്റ് വായിച്ചു

മുഖ്യമന്ത്രി നാളെ യുഎസിലേക്ക്;പകരം ആര്‍ക്കും ചുമതലയില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലെ മേയോ ക്ലിനിക്കില്‍ ചികിത്സക്കായി ഞായറാഴ്ച്ച പുലര്‍ച്ചെ പുറപ്പെടും. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രകാരമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 18 ദിവസത്തേക്കാണ് യാത്ര. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ 9 മണിക്ക് ഓണ്‍ലൈനായി ചേരും.മുഖ്യമന്ത്രി യുഎസില്‍ നിന്നും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ചികിത്സക്കായി നാളെ പോകുന്ന കാര്യം ഇന്നലെ സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.ചികിത്സക്കായി നാളെ പോകുന്ന കാര്യം ഇന്നലെ സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.ജനുവരിയില്‍ അദ്ദേഹം യുഎസില്‍ ചികിത്സയ്ക്കു പോയപ്പോള്‍ തുടര്‍ ചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള തിരക്ക് മൂലം വൈകിപ്പിക്കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version