/
7 മിനിറ്റ് വായിച്ചു

സഹകരണ അവാർഡുകൾ പ്രഖ്യാപിച്ചു: റോബർട്ട് ഓവൻ പുരസ്‌കാരം രമേശൻ പാലേരിക്ക് ‌

തിരുവനന്തപുരം> മികച്ച സഹകാരിയ്‌ക്കുള്ള  റോബർട്ട് ഓവൻപുരസ്‌‌കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം പ്രസിഡന്റ്‌   രമേശൻ പാലേരിയ്‌‌ക്കും മന്ത്രിയുടെ പ്രത്യേകപുരസ്‌‌കാരം കൊല്ലം എൻ എസ്‌ ആശുപത്രി പ്രസിഡന്റ്‌ പി രാജേന്ദ്രനും. ഒരുലക്ഷം രൂപയും ഫലകവുമാണ്‌  അവാർഡ്‌. സഹകരണമന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിലാണ്‌ പുരസ്‌‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയെ വ്യവസായ ഉപഭോക്‌‌തൃസേവനമേഖലയിൽ ലോകത്ത്‌ ഉയർന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമാക്കി വളർത്താൻ രമേശൻ പാലേരിക്ക്‌ കഴിഞ്ഞു. ആശുപത്രിയുടെ മികവാർന്ന പ്രവർത്തനങ്ങളും ആതുരരംഗത്തെ കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലുമാണ് എൻ എസ്‌ ആശുപത്രിക്ക്‌ പുരസ്‌‌കാരം. കോപ്‌ ഡേ പുരസ്‌‌കാരം അഞ്ചരക്കണ്ടി ഫാർമേഴ്‌‌സ്‌ സർവീസ്‌ സഹകരണബാങ്കിനും  എക്‌‌സലൻസ്‌ അവാർഡ്‌ ചുങ്കത്തറ സർവീസ്‌ സഹകരണ ബാങ്കിനുമാണ്‌. ഒരുലക്ഷം രൂപയും ഫലകവുമാണ്‌ പുരസ്‌‌കാരം.

പത്ത്‌ വിഭാഗങ്ങളിൽ സഹകരണസ്ഥാപനങ്ങൾക്കുള്ള അവാർഡുകളും പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനത്തിന്‌ ഒരുലക്ഷവും രണ്ടാംസ്ഥാനത്തിന്‌ അമ്പതിനായിരവും മൂന്നാംസ്ഥാനത്തിന്‌ 25000 രൂപയുമാണ്‌ പുരസ്‌കാരം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version