///
5 മിനിറ്റ് വായിച്ചു

BUDGET 2023 | 157 നഴ്സിങ് കോളേജുകൾ സ്ഥാപിക്കും, എല്ലാ ഗ്രാമങ്ങളിലും വായനശാല തുടങ്ങാൻ സഹായം

നഴ്‌സിങ് കോളജുകളുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍.എല്ലാ പ്രദേശങ്ങളിലും പുതുതായി 157 നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കും.

എല്ലാ ഗ്രാമങ്ങളിലും വായനശാല തുടങ്ങാന്‍ സഹായം നല്‍കും.അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലത്തിന് രൂപം നല്‍കും. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ കേന്ദ്രം ഏകലവ്യ സ്‌കൂളുകളിലേക്ക് 38,800 അധ്യാപകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും 3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് 740 ഏകലവ്യ സ്‌കൂളുകളില്‍ സപ്പോര്‍ട്ട് സ്റ്റാഫിനെയും നിയമിക്കും.കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള ദേശീയ ഡിജിറ്റല്‍ ലേണിംഗ് ലൈബ്രറി സ്ഥാപിക്കും. ഫിസിക്കല്‍ ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതിനായി സഹായം നല്‍കും. പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ പുസ്തകങ്ങള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version