കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ 61 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 269 കിലോ ഉയര്‍ത്തിയാണ് താരം നേട്ടം സ്വന്തമാക്കിയത്. സ്നാച്ചില്‍ 118 കിലോയും ജെര്‍ക്കില്‍ 151 കിലോയുമാണ് താരം ഉയര്‍ത്തിയത്. 55 കിലോ വിഭാഗത്തിൽ സാങ്കേത് മഹാദേവ് സർഗർ വെള്ളി നേടിയിരുന്നു.
കാനഡയുടെ യൂറി സിമര്ഡിനേക്കാള് ഒരു കിലോ അധികമായി ഉയര്‍ത്തിയാണ് ഗുരുരാജ വെങ്കലം നേടിയത്അവസാന ശ്രമത്തില്‍ സിമര്ഡ് 149 കിലോ ഉയര്‍ത്തി യുറി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 151 കിലോ ഉയര്‍ത്തി ഗുരുരാജ മെഡല്‍ ഉറപ്പിച്ചു. മലേഷ്യയുടെ മുഹമ്മദ് അസ്നില്‍ ബിദിന്‍ 285 കിലോഗ്രാം സംയുക്തമായി ഉയര്‍ത്തി സ്വര്‍ണം നേടി.