//
4 മിനിറ്റ് വായിച്ചു

മലപ്പുറത്ത് എട്ട് വയസായ കുട്ടിക്ക് ചികിത്സ നൽകാതെ സർക്കാർ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടതായി പരാതി

എട്ട് വയസായ കുട്ടിക്ക് ചികിത്സ നൽകാതെ സർക്കാർ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടതായി പരാതി. മലപ്പുറം വാണിയമ്പലം സ്വദേശി മൻസൂറിന്റെ മകൾക്ക് വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്നാണ് പരാതി

ശ്വാസകോശ സംബന്ധമായ അസുഖങ്ങളായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്. കുട്ടിക്ക് ആശുപത്രിയിൽ നെബുലൈസേഷൻ നൽകാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു. നെബുലൈസ് ചെയ്യാൻ ഡോക്ടർ സ്വകാര്യ ആശുപത്രി നിർദേശിച്ചതായി കുട്ടിയുടെ മാതാവ് അനീസ ട്വന്റിഫോറിനോട് വ്യക്തമാക്കി.

ചികിത്സയ്ക്കിടെ കുട്ടി തുമ്മിയപ്പോൾ കഫം തെറിച്ചത് ഡോക്ടറെ പ്രകോപിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബം വണ്ടൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version