5 മിനിറ്റ് വായിച്ചു

അശ്ലീല വീഡിയോയിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധം; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

ന്യൂഡല്‍ഹി> അശ്ലീല വീഡിയോയ്ക്ക് അടിമയായ യുവാവ് ഭാര്യയോട് പോണ്‍ സ്റ്റാറുകളെ പോലെ വേഷമണിഞ്ഞ് വരാന്‍ ആവശ്യപ്പെട്ടതായി പരാതി. ഡല്‍ഹിയിലാണ് സംഭവം.  അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണാനും അത്തരത്തില്‍ വസ്ത്രങ്ങളണിഞ്ഞ് വരാനും 30 കാരിയായ ഭാര്യയെ ഇയാള്‍ നിര്‍ബന്ധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസെടുത്തു.2020 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് അശ്ലീല വീഡിയോയ്ക്ക്  അടിമയായിരിക്കുകയാണെന്ന് ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു..

ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനം ചോദിച്ച് മാനസീകമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും യുവതി ആരോപിച്ചു.സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും
ഡിജിറ്റലായതടക്കം കൂടുതല്‍ നടപടികള്‍ക്ക് വേണ്ട എല്ലാ തെളിവുകളും ശേഖരിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി  കമ്മീഷണര്‍ റോഹിത് മീണ പറഞ്ഞു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!